¡Sorpréndeme!

ആലപ്പുഴക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം, ലോകത്തെ 5 നഗരങ്ങളിലൊന്ന് | Oneindia Malayalam

2017-12-06 280 Dailymotion

Kerala’s Alappuzha among 5 global cities in UN list

ആലപ്പുഴയെ തേടി ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ഖരമാലിന്യ സംസ്കരണത്തിലും മലിനീകരണ നിയന്ത്രണത്തിലും മുന്നിൽ നിൽക്കുന്ന അഞ്ച് നഗരങ്ങളിലൊന്നായാണ് ആലപ്പുഴയെ തിരഞ്ഞെടുത്തിരിക്കുന്നത്. ആലപ്പുഴയ്ക്കൊപ്പം ഒസാക്ക(ജപ്പാൻ), ജുബ്ൽജാന(സ്ലൊവേനിയ), പെനാങ്(മലേഷ്യ), കാജിക്ക്(കൊളംബിയ) എന്നിവയാണ് പട്ടികയിലിടം നേടിയ മറ്റു നഗരങ്ങൾ. സ്വച്ഛ് ഭാരത് പദ്ധതിയിൽ ആലപ്പുഴയെ മാതൃകയാക്കണമെന്നും ഐക്യരാഷ്ട്ര സഭ നിർദേശിച്ചു. മാലിന്യ സംസ്കരണത്തിനായി മോദി മറ്റു മാതൃക തേടി പോകേണ്ടെന്നും, ആലപ്പുഴയാണ് മികച്ച മാതൃകയെന്നും ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
മാലിന്യസംസ്കരണത്തിന് പൊതുവായ സംവിധാനം ഇല്ലാതായതോടെയാണ് ഓരോ വീട്ടിലും മാലിന്യസംസ്കരണ പ്ലാന്റ് എന്ന ആശയം ഉടലെടുത്തത്. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിച്ച് സംസ്കരിക്കാനായി നഗരത്തിലെ ഭൂരിഭാഗം വീടുകളിലും എയ്റോബിക് കമ്പോസ്റ്റുകൾ നിർമ്മിച്ചു. നഗരത്തിലെ 80 ശതമാനം വീടുകളിലും ബയോഗ്യാസ് പ്ലാന്റോ, പൈപ്പ് കമ്പോസ്റ്റ് സംവിധാനമോ സജ്ജീകരിച്ചു. ഇതുകൂടാതെ നഗരത്തിലാകെ 33 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളും നിർമ്മിച്ചു.